റെയില്‍വേ സ്റ്റേഷനില്‍ ഉടമകളില്ലാതെ ട്രോളി ബാഗും ഷോള്‍ഡര്‍ ബാഗും; പരിശോധിച്ചപ്പോള്‍ 28 കിലോ കഞ്ചാവ്

റെയില്‍വേ സ്റ്റേഷനില്‍ ഉടമകളില്ലാതെ ട്രോളി ബാഗും ഷോള്‍ഡര്‍ ബാഗും; പരിശോധിച്ചപ്പോള്‍ 28 കിലോ കഞ്ചാവ്
റെയില്‍വേ സ്റ്റേഷനില്‍ ഉടമകളില്ലാതെ ട്രോളി ബാഗും ഷോള്‍ഡര്‍ ബാഗും; പരിശോധിച്ചപ്പോള്‍ 28 കിലോ കഞ്ചാവ്

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ബാഗുകളില്‍ നിന്നായി ഇരുപതിലേറെ കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, ആര്‍പിഎഫ് സംഘവുമായി ചേര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്.

സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ഒരു ട്രോളി ബാഗും ഷോള്‍ഡര്‍ബാഗും തുറന്നപ്പോഴാണ് കഞ്ചാവ് കണ്ടത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 18.7 കിലോഗ്രാം കഞ്ചാവും, ഷോള്‍ഡര്‍ ബാഗില്‍ കവറില്‍ പൊതിഞ്ഞ 9.425 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തിട്ടുള്ളത്. ട്രെയിനില്‍ വന്ന പ്രതികള്‍ പരിശോധന കണ്ടു ഭയന്ന് കഞ്ചാവ് പ്ലാറ്റ് ഫോമില്‍ ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്‌സൈസ് സംഘം.

Top