CMDRF

മാതാവിനെയും മുത്തച്ഛനെയും വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

മാതാവിനെയും മുത്തച്ഛനെയും വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍
മാതാവിനെയും മുത്തച്ഛനെയും വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

തമിഴ്‌നാട്: ഫ്രൈഡ് റൈസില്‍ വിഷം ചേര്‍ത്ത് മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. നാമക്കല്‍ കൊസവംപട്ടി സ്വദേശി ഭഗവതിയാണ് അറസ്റ്റിലായത്. മാതാവ് നദിയയെയും മുത്തച്ഛന്‍ ഷണ്‍മുഖനാഥനെയും ഭഗവതി കൊലപ്പെടുത്തിയത്.

പെണ്‍സൗഹൃദങ്ങളെ മാതാവും മുത്തച്ഛനും ചോദ്യം ചെയ്തതാണ് ഭഗവതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഭഗവതിയ്ക്ക് കോളജിലും വീടിന് സമീപത്തുമെല്ലാം സ്ത്രീ സൗഹൃദങ്ങളുണ്ട്. ഇതിനെ ചൊല്ലി വീട്ടില്‍ വഴക്കും പതിവായിരുന്നു. സമീപത്തെ ഇ സേവ കേന്ദ്രത്തില്‍ താല്‍കാലിക ജോലി നോക്കിയിരുന്ന ഭഗവതി, 30നാണ് വീട്ടിലെ എല്ലാവര്‍ക്കും ഫ്രൈഡ് റൈസ് വാങ്ങിയത്. എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ആദ്യം ഭക്ഷണം കഴിച്ച മാതാവ് നദിയയും മുത്തച്ഛന്‍ ഷണ്‍മുഖനാഥനും ശാരീരിക പ്രശ്നങ്ങളുണ്ടായതോടെ, മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചില്ല. രണ്ടു പേരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ്ക്കുകയും ചെയ്തു. പൊലിസും ആരോഗ്യവകുപ്പും ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ പരിശോധന നടത്തി. നൂറു പേരിലധികം അന്ന് ഭക്ഷണം കഴിച്ചുവെന്നും അതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും വ്യക്തമായി. ഇതോടെയാണ് ഭക്ഷണത്തിന്റെ സാപിള്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയില്‍ വിഷാംശം കണ്ടെത്തി. പിന്നീടാണ് ഭഗവതിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പൊലിസ് ചോദ്യം ചെയ്യലില്‍ ഭഗവതി കുറ്റം സമ്മതിച്ചു. പ്രതിയെ റിമാന്‍ഡു ചെയ്തു.

Top