കർണാടകയിൽ രണ്ടം​ഗ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയി

സ്കൂളിൽ നിന്നും മടങ്ങിയെത്തിയ കുട്ടികളെ പിന്തുടർന്നെത്തിയതാകാം പ്രതികളെന്നാണ് നി​ഗമനം.

കർണാടകയിൽ രണ്ടം​ഗ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയി
കർണാടകയിൽ രണ്ടം​ഗ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയി

ബം​ഗളൂരു: കർണാടകയിലെ ബെലാ​ഗാവിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ രണ്ടം​ഗ സംഘം തട്ടിക്കൊണ്ടുപോയി. മൂന്നും നാലും വയസുള്ള കുട്ടികളെയാണ് തൊപ്പി ധരിച്ച രണ്ട് പേർ അടച്ചിട്ട ​ഗേറ്റ് തുറന്ന് തോളിലിട്ട് തട്ടിക്കൊണ്ടുപോയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീടിനുള്ളിൽ കയറി കുട്ടികളെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുന്നതും കാറിൽ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂളിൽ നിന്നും മടങ്ങിയെത്തിയ കുട്ടികളെ പിന്തുടർന്നെത്തിയതാകാം പ്രതികളെന്നാണ് നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Top