വടകര: ടയര്‍ മാറ്റാന്‍ നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഷെഫീര്‍ (45), സെയ്ഫ് (14), ഫാത്തിമ (17), ജുനൈദ് (37), സുഹറ (55), ഗോപി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്.
ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് പാലക്കുളത്ത് റോഡ് സൈഡില്‍ കാര്‍ നിര്‍ത്തിയിട്ട്, ടയര്‍ മാറ്റുകയായിരുന്നു. ചൂട് കൊണ്ട് യാത്രക്കാര്‍ കാറിന് പുറത്തുനില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടയില്‍ ലോറി ആദ്യം കാറിന് പിന്നിലുണ്ടായിരുന്ന മിനി ലോറിയില്‍ ഇടിച്ചു. പിന്നാലെ കാറും ഇടിച്ചുതെറിപ്പിച്ചു. രണ്ട് പേര്‍ കാറിനടിയില്‍പ്പെട്ടു. ഇവരെ ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്.