CMDRF

രണ്ട് വയസ്സുകാരന്‍ തോട്ടില്‍ വീണു; രക്ഷക്കെത്തി റവന്യൂ ഉദ്യോഗസ്ഥര്‍

രണ്ട് വയസ്സുകാരന്‍ തോട്ടില്‍ വീണു; രക്ഷക്കെത്തി റവന്യൂ ഉദ്യോഗസ്ഥര്‍
രണ്ട് വയസ്സുകാരന്‍ തോട്ടില്‍ വീണു; രക്ഷക്കെത്തി റവന്യൂ ഉദ്യോഗസ്ഥര്‍

ആലപ്പുഴ: വീടിനടുത്തുള്ള തോട്ടില്‍ വീണ രണ്ട് വയസ്സുകാരനും ബന്ധുവിനും രക്ഷകരായി റവന്യു ഉദ്യോഗസ്ഥര്‍. പള്ളാത്തുരുത്തി ഗാന്ധിവിലാസം പാലത്തിന് സമീപം രാജശേഖരന്റെ മകന്‍ അവിനാശ് ആണ് കഴിഞ്ഞ ദിവസം തോട്ടില്‍ വീണത്. രക്ഷകരായി എത്തിയത് പഴവീട് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ ബിനുവും ബാലുവുമായിരുന്നു.

താനും കുഞ്ഞും കൂടി വരവേ കാല്‍ തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന തത്തമ്മ കളിപ്പാട്ടം താഴെ വീണപ്പോള്‍ എടുക്കാന്‍ പോവുമ്പോഴാണ് വീണത്. ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന ‘രണ്ട് സാറന്മാര്‍ വന്നു പൊക്കിയെടുക്കുകയായിരുന്നു’വെന്ന് ബന്ധു പറഞ്ഞു.

കാറ്റില്‍ പന്ത്രണ്ടോളം വീടുകള്‍ക്ക് നാശമുണ്ടായത് വിലയിരുത്താന്‍ എത്തിയതായിരുന്നു റവന്യു ഉദ്യോഗസ്ഥരായ ബിനുവും ബാലുവും. തുരുത്തിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് ഒരു ചേച്ചിയും കുട്ടിയും കൂടി തോട്ടിലേക്ക് വീഴുന്നത് കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടനെ ഓടിവന്ന് രണ്ട് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ആ തെറിച്ചുപോയ കളിപ്പാട്ടം കൂടി എടുത്തുകൊടുത്തപ്പോഴാണ് കുട്ടിക്ക് സമാധാനമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top