മലപ്പുറം: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകൾ ഇഫയാണ് മരിച്ചത്. കാറിന്റെ മുൻസീറ്റിൽ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്.
അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് മുഖത്ത് അമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയുമാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവ് രണ്ട് ദിവസം മുൻപാണ് വിദേശത്ത് നിന്നെത്തിയത്. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. സഹോദരങ്ങൾ: റൈഹാൻ, അമീൻ.