CMDRF

പാലക്കാട് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന മുറിയില്‍ അണലിയെ കണ്ടെത്തി

പാലക്കാട് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന മുറിയില്‍ അണലിയെ കണ്ടെത്തി
പാലക്കാട് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന മുറിയില്‍ അണലിയെ കണ്ടെത്തി

പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തില്‍ അണലിയെ കണ്ടെത്തി. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന മുറിയില്‍ ഇന്നലെയാണ് അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയില്‍ ചുരുണ്ട് കിടക്കുന്ന അണലിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് അണലിയെ പിടികൂടുകയായിരുന്നു. മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനല്‍ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം. ജനല്‍ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര എംഎസിടി കോടതി ഹാളില്‍ നിന്നും പാമ്പിനെ പിടികൂടിയിരുന്നു. അഭിഭാഷകരാണ് അലമാരയില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരന്‍ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌നേക്ക് റെസ്‌ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. രണ്ട് മീറ്ററോളം നീളമുള്ള വര്‍ണ്ണ പാമ്പിനെയാണ് കോടതി ഹാളില്‍ നിന്ന് പിടികൂടിയത്. വര്‍ണ്ണ പാമ്പ്, പറക്കും പാമ്പ് എന്നൊക്കെ അറിയപ്പെടുന്ന പാമ്പിനെ ആണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Top