CMDRF

ഈദിനോടനുബന്ധിച്ച് യു എ ഇയില്‍ പൊതുമേഖലയ്ക്ക് ഒരാഴ്ച അവധി

ഈദിനോടനുബന്ധിച്ച് യു എ ഇയില്‍ പൊതുമേഖലയ്ക്ക് ഒരാഴ്ച അവധി
ഈദിനോടനുബന്ധിച്ച് യു എ ഇയില്‍ പൊതുമേഖലയ്ക്ക് ഒരാഴ്ച അവധി

ദുബൈ: ഈദുല്‍ ഫിതറിനോടനുബന്ധിച്ച് യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ച അവധി. ഏപ്രില്‍ 8 മുതല്‍ 14വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് ഈദുല്‍ ഫിത്ര്‍ പ്രതീക്ഷിക്കുന്നത്.

എപ്രില്‍ 6, 7 തീയതികള്‍ ശനി, ഞായര്‍ ആയതിനാല്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ തുടര്‍ച്ചയായ ഒഴിവുദിനങ്ങള്‍ ലഭിക്കും. രാജ്യത്ത് ഈ വര്‍ഷം ലഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കുമിത്.

Top