CMDRF

ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം

ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം
ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം

പാരിസ്: ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം. വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. ഇരട്ടഗോളുമായി തിളങ്ങിയ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയ്ക്ക് വിജയം സമ്മാനിച്ചത്. പുതിയ കോച്ച് ഹാൻസി ഫ്ളിക്കിന് കീഴിലുള്ള ബാഴ്സയുടെ ആദ്യ വിജയമാണിത്.

വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്‌റ്റെല്ല സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്‌സ തിരിച്ചടിച്ചത്. 44-ാം മിനിറ്റിൽ ഹ്യൂഗോ ഡ്യുറോയിലൂടെ വലൻസിയ മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുന്നതിന് മുൻപുതന്നെ ലെവൻഡോവ്‌സ്‌കി ബാഴ്‌സയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയാണ് ബാഴ്‌സ ഇറങ്ങിയത്. അതിന്റെ ഫലമായി 49-ാം മിനിറ്റിൽ ബാഴ്‌സ ലീഡെടുത്തു. ബാഴ്‌സയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലെവൻഡോവ്‌സ്‌കി വിജയഗോൾ നേടി.

Top