CMDRF

ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

മുംബൈ: മുംബൈയിൽ ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി മിഹിർ ഷാ അറസ്റ്റിൽ. അപകടത്തിന് പിന്നാലെ ബിഎംഡബ്യൂ കാർ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു.

24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. ഇയാളും സുഹൃത്തുക്കളും രാത്രി കയറിയ ബാറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞദിവസം പ്രതിയുടെ അച്ഛനും ശിവസേന ഷിൻഡെ പക്ഷം നേതാവുമായ രാജേഷ് ഷായെയും ഇവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാജേഷ് ഷായെ പിന്നീട് ജാമ്യത്തിൽ വിട്ടു.

പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതായി ശിവസേന ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങൾ മുറുകുന്നതിനിടെയാണ് പ്രതി മിഹിർ ഷാ അറസ്റ്റിലാവുന്നത്. 

Top