CMDRF

ആശുപത്രിയിലെ ടോയ്ലറ്റില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

സിവില്‍ ആശുപത്രിയിലെത്തിച്ച യുവതിക്ക് ആശുപത്രി അധികൃതര്‍ പ്രാഥമിക വൈദ്യ സഹായം നല്‍കി.

ആശുപത്രിയിലെ ടോയ്ലറ്റില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി
ആശുപത്രിയിലെ ടോയ്ലറ്റില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

ഗുവാഹത്തി: ആശുപത്രിയിലെ ടോയ്ലറ്റില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. മേഘാലയയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്ലറ്റിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവിച്ച് നിമിഷങ്ങള്‍ക്കകം കുഞ്ഞ് മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് നവജാത ശിശു മരിച്ചതെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. മേഘാലയയിലെ റി-ഭോയ് ജില്ലയില്‍ സിവില്‍ ആശുപത്രിയിലെ ടോയ്ലറ്റില്‍ ആണ് യുവതി പ്രസവിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഉംഡെന്‍ ദിവോണ നിവാസിയായ മൊണാലിസ ലാംഗി എന്ന യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ആദ്യം ഉംഡെന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കെത്തിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ സിവില്‍ ആശുപത്രിയിലെത്തിച്ച യുവതിക്ക് ആശുപത്രി അധികൃതര്‍ പ്രാഥമിക വൈദ്യ സഹായം നല്‍കി.

Also Read: അസ്ഥി മനുഷ്യേന്റേതല്ല

വൈകുന്നേരത്തോടെ യുവതിക്ക് വീണ്ടും കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വേദന ഒഴിവാക്കാനുള്ള ഗുളിക ആശുപത്രിയില്‍ നിന്നും നല്‍കിയതായി ഭര്‍ത്താവ് റിച്ചാര്‍ഡ് റിംപൈറ്റ് പറഞ്ഞു. പക്ഷേ യുവതിക്ക് വേദന മാറിയില്ല. വൈകുന്നേരം ആറ് മണിയോടെ ടോയ്ലറ്റില്‍ പോയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ടോയ്‌ലറ്റിനുള്ളില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടിവല്ലെന്ന് കുടുംബം പറഞ്ഞു.

Top