CMDRF

കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന സംഭവം; സുഹൃത്തായ ഡോക്ടർക്കെതിരെയും നരഹത്യാ കുറ്റം

നേരത്തെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന ഡോക്ടറെ അധികൃതർ പുറത്താക്കിയിരുന്നു

കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന സംഭവം; സുഹൃത്തായ ഡോക്ടർക്കെതിരെയും നരഹത്യാ കുറ്റം
കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന സംഭവം; സുഹൃത്തായ ഡോക്ടർക്കെതിരെയും നരഹത്യാ കുറ്റം

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ യുവതിയെ കാർ ഇടിച്ച് കൊന്ന സംഭവത്തിൽ പ്രതിയുടെ സുഹൃത്തായ ഡോക്ടർക്കെതിരെയും നരഹത്യാകുറ്റം ചുമത്തി. ഡോക്ടർ മായ ശ്രീക്കുട്ടിക്കെതിരെ പ്രേരണ കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്. അപകട ശേഷം വാഹനം മുന്നോട്ടെടുക്കാൻ നിർദ്ദേശിച്ചത് ശ്രീക്കുട്ടിയായിരുന്നു.

നേരത്തെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന ഡോക്ടറെ അധികൃതർ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഡോക്ടർ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയിൽ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

Top