ഇടുക്കിയില്‍ മരുമകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ മരുമകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സ്ത്രീക്ക് ദാരുണാന്ത്യം
ഇടുക്കിയില്‍ മരുമകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി: പൈനാവില്‍ മരുമകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സ്ത്രീക്ക് ദാരുണാന്ത്യം. കൊച്ചു മലയില്‍ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ആണ് അന്നക്കുട്ടി മരിച്ചത്. സംഭവത്തില്‍ അന്നക്കുട്ടിയുടെ കൊച്ചുമകളായ ദിയക്കും പൊള്ളല്‍ ഏറ്റിരുന്നു. പ്രതിയും അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവുമായ കഞ്ഞിക്കുഴി സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷിന്റെ ഭാര്യയുടെ സഹോദരന്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ.

കഴിഞ്ഞ ദിവസം സന്തോഷ് ദിയയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുത്തശ്ശിയായ അന്നക്കുട്ടിക്ക് പൊളളലേറ്റത്. സംഭവത്തിന് ശേഷം സന്തോഷ് അന്നക്കുട്ടിയുടെയും, മകന്‍ ലിന്‍സിന്റെയും വീടുകള്‍ക്ക് തീയിട്ടിരുന്നു. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തി നശിച്ചിരുന്നു. വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. തീ വെച്ച സമയത്ത് ഇരു വീടുകളിലും ആളുണ്ടായിരുന്നില്ല എന്നത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്രമണത്തിന് ശേഷം സന്തോഷ് ഒളിവിലായിരുന്നു. ഒളിവിലായിരിക്കേയാണ് രണ്ട് വീടുകള്‍ക്കും തീയിട്ടത്. ശേഷം ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിനെ പൊലീസ് പിടികൂടുകയായിരുന്നു.

Top