ശുചീകരണ ജോലിക്കിടെ പൊട്ടിത്തെറി: തൊഴിലാളിയുടെ കൈവിരലുകള്‍ അറ്റു

ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു

ശുചീകരണ ജോലിക്കിടെ പൊട്ടിത്തെറി: തൊഴിലാളിയുടെ കൈവിരലുകള്‍ അറ്റു
ശുചീകരണ ജോലിക്കിടെ പൊട്ടിത്തെറി: തൊഴിലാളിയുടെ കൈവിരലുകള്‍ അറ്റു

കൊൽക്കത്ത: ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരുക്ക്. സെന്‍ട്രല്‍ കൊല്‍ക്കത്തയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ബാപി ദാസിനാണ് സംഭവത്തിൽ പരിക്കേറ്റത്. സെൻട്രൽ കൊൽക്കത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെയും എസ് എൻ ബാനർജി റോഡിൻ്റെയും ഭാഗത്തെ ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ബാപി ദാസിന്റെ കൈവിരലുകള്‍ അറ്റു പോയി. എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണിപ്പോൾ.

ALSO READ: അധികാരത്തിലെത്തിയാല്‍ ബിഹാറിലെ മദ്യനിരോധനം അവസാനിപ്പിക്കും; പ്രശാന്ത് കിഷോര്‍

സംഭവ സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തി. അപകടത്തിൽപ്പെട്ടയാളുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല . പ്രവേശന കവാടത്തില്‍നിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശം സീല്‍ ചെയ്തതായും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും പൊലീസ് റിപ്പോർട്ട് . സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണ്. ഫോറൻസിക് പരിശോധനയും നടത്തിയിട്ടുണ്ട്.

Top