CMDRF

ജപ്പാനില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; വിമാനത്താവളം അടച്ചു

അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ പൊട്ടാത്തവ ഇതിനുമുമ്പും പ്രദേശത്തുനിന്ന് കണ്ടെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു

ജപ്പാനില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; വിമാനത്താവളം അടച്ചു
ജപ്പാനില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; വിമാനത്താവളം അടച്ചു

ടോക്യോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടി ജപ്പാനിലെ മിയാസാക്കി വിമാനത്താവളം അടച്ചു. ബോംബ് പൊട്ടി വിമാനത്താവളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. വിമാനത്താവളം അടച്ചതിന തുടർന്ന് 80-ലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സ്‌ഫോടനത്തെത്തുടര്‍ന്ന് ടാക്‌സിവേയില്‍ 7 മീറ്റര്‍ വീതിയും 1 മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടെന്നും ജപ്പാന്‍ അറിയിച്ചു.

സ്ഫോടനമുണ്ടാകുമ്പോള്‍ പരിസരത്ത് വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ആളപായം ഒഴിവായതായി ജപ്പാന്‍ ലാന്റ് ആന്റ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ മാത്രമേ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുവെന്നും ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഹിമാസ ഹയാഷി അറിയിച്ചു. അമേരിക്കന്‍ ബോംബാണ് പൊട്ടിയതെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Also Read: യുക്രെയ്നിലെ വുലേദർ പട്ടണം പിടിച്ച് റഷ്യ

അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ പൊട്ടാത്തവ ഇതിനുമുമ്പും പ്രദേശത്തുനിന്ന് കണ്ടെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച നൂറിലധികം ബോംബുകള്‍ ജപ്പാനില്‍ കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനം വരെ മിയാസാകി വിമാനത്താവളം ജാപ്പനീസ് നേവി ബേസ് ആയാണ് പ്രവര്‍ത്തിച്ചിരുന്നത്.

Top