കൊല്ലം: കൊട്ടാരക്കരയില്‍ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഓടനാവട്ടം സ്വദേശിയായ നിഥിനാണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം, യുവാവിന് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും പ്രതിഷേധിച്ചു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആന്റി വെനം ഉള്‍പ്പടെ നല്‍കിയതാണെന്നും ഹൃദയസ്തംഭനമാണ് യുവാവിന്റെ മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.