CMDRF

വിദേശത്ത് പോകാനിരിക്കെ യുവാവ് ലോറി ഇടിച്ചു മരിച്ചു

വെള്ളിയാഴ്ച ഉച്ചക്ക് ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

വിദേശത്ത് പോകാനിരിക്കെ യുവാവ് ലോറി ഇടിച്ചു മരിച്ചു
വിദേശത്ത് പോകാനിരിക്കെ യുവാവ് ലോറി ഇടിച്ചു മരിച്ചു

കരുനാഗപള്ളി: ട്രെയിനിങ്ങിനു പോകവേ ബൈക്കിൽ ലോറി ഇടിച്ച് വിദേശത്ത് ജോലിക്ക് പോകാനിരുന്ന യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം പള്ളിക്കോടി കിഴക്കനഴികത്ത് ഇറക്കത്ത് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആന്‍ഡ്രൂസ്- നിര്‍മല (മിനി) ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ആന്‍ഡ്രൂസ് (23) ആണ് അപകടത്തിൽ മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെ ദളവാപുരം-പടപ്പനാല്‍ റോഡില്‍ ദളവാപുരം ക്ഷേത്രത്തിന് സമീപം ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആല്‍ബിന്‍ തൽക്ഷണം മരണപ്പെട്ടു. ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തു.

Top