CMDRF

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 8.15നാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയിൽ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു, തുടർന്നാണ് അപകടമുണ്ടായത്.

ട്രെയിൻ ഇടിച്ച യുവാവ് തൽക്ഷണം മരിച്ചു. അപകടം നടന്ന ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു. മൃതദേഹം മെഡിക്കൽ കൊളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Top