CMDRF

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ഇടക്കളങ്ങര സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. ഉച്ചയ്ക്ക് വീടിനോട് ചേര്‍ന്നുള്ള ചതുപ്പിന് സമീപത്ത് വെച്ചാണ് ഷോക്കേറ്റത്. ചതുപ്പില്‍ വീണുകിടന്ന അബ്ദുല്‍ സലാമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ച സഹോദരിക്കും അയല്‍ക്കാരനും ഷോക്കേറ്റു.

പ്രദേശവാസികള്‍ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുല്‍സലാമിനെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. തെങ്ങോല എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.

Top