CMDRF

ചാലക്കുടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വകാര്യ ബസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചാലക്കുടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചാലക്കുടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ വാഹനാപകടം. കൂടപ്പുഴ വര്‍ഷോപ്പ് സെന്ററില്‍ വെച്ച് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇന്ന് രാവിലെ 10. 30നാണ് അപകടം നടന്നത്. പുളിയിലപ്പാറ വടക്കന്‍ അജിയുടെ മകന്‍ ഡെല്‍ജോ(18)ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന വെറ്റിലപ്പാറ പുത്തന്‍ വീട്ടില്‍ ലാലന്‍ മകന്‍ മിഥുല്‍(17 ) ഗുരുതര പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ്‌ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

ചാലക്കുടി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാക്കള്‍ കൂടപ്പുഴ പാലത്തിനപ്പുറത്ത് വെച്ച് മുന്‍പില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Also Read: പാലക്കാട് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം

സ്വകാര്യ ബസ് വേഗതകുറച്ചപ്പോള്‍ തൊട്ടുപിന്നില്‍ ബൈക്കില്‍ വരുകയായിരുന്ന യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് വലത്തോട്ട് നീങ്ങുന്നതും ഇതിനിടയില്‍ മുന്നില്‍ നിന്നും വരുന്ന ബസിടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിച്ച ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത് .ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡെല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Top