CMDRF

22കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; കാരണം ബ്രേക്ക് അപ്പ് എന്ന് സൂചന

22കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; കാരണം ബ്രേക്ക് അപ്പ് എന്ന് സൂചന
22കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; കാരണം ബ്രേക്ക് അപ്പ് എന്ന് സൂചന

ബെംഗളൂരു: ബെംഗളൂരുവില്‍ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കുത്തിയും, കഴുത്തറുത്തും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ചയാണ് കോറമംഗലയില്‍ കൃതിക കുമാരി എന്ന ബിഹാര്‍ സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ യുവാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ മുറിയുടെ മുന്നിലെത്തിയ കൊലപാതകി വാതിലില്‍ മുട്ടുന്നു. യുവതി വാതില്‍ തുറക്കുമ്പോള്‍ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ആക്രമിക്കുന്നു. യുവതി തടയാന്‍ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തില്‍ തന്നെ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു. മുറിവ് മാരകമാണെന്ന് ഉറപ്പുവരുത്താന്‍ കത്തി കഴുത്തില്‍ കുത്തിയിറക്കി വലിച്ചൂരിയ ശേഷമാണ് ഇയാള്‍ പോയത്.

മധ്യപ്രദേശ് സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അഭിഷേക് തന്റെ മുന്‍ കാമുകിയെ തേടി വന്നതാണെന്നും ബ്രേക്ക് അപ്പിന് കാരണം കൃതികയാണെന്ന് ആരോപിച്ചാണ് കൊലയെന്നും പൊലീസിന് സൂചന ലഭിച്ചു. സഹായത്തിനായി പെണ്‍കുട്ടി കരയുന്നുണ്ടെങ്കിലും സമീപത്തുള്ളവര്‍ ആരും പെണ്‍കുട്ടിയുടെ അടുത്ത് പോകുന്നില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ന്നു. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധവുമുയരുന്നുണ്ട്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കൃതി. ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയിലാണ് സംഭവം. സംഭവസ്ഥലത്ത് വെച്ച് തന്നെ കൃതി മരിച്ചു.

Top