മഹാരാഷ്ട്ര: നിസാര പ്രശ്നത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് മുംബൈക്കടുത്ത താനെയിൽ സുഹൃത്തിനെ യുവാവ് കൊലപെടുത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൽവയിലെ ഭാസ്‌കർ കോളനിയിൽ താമസിക്കുന്ന രാഹുൽ പ്രജാപതി (27) ആണ് കൊല്ലപ്പെട്ടത്. ഇതേ കോളനിയിൽ താമസിക്കുന്ന രമേഷ് മാലി (28) ആണ് പിടിയിലായത്.
താനെ ഭാസ്‌കർ കോളനിക്കടുത്തുള്ള കുന്നിൻ ചരിവിൽ ഒക്‌ടോബർ രണ്ടിന് രാത്രി 11.30 ഓടെ ഇരുവരും ഒന്നിച്ചിരിക്കുമ്പോഴാണ് സംഭവം. മദ്യപിക്കുന്നതിനിടെ നിസാര പ്രശ്നത്തെ ചൊല്ലി പരസ്പരം വഴക്കിടുകയായിരുന്നെന്ന് പിടിയിലായ രമേഷ് മാലി പറഞ്ഞതായി പൊലീസ് അറിയിച്ചു.
Also Read: അക്വേറിയത്തിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
പ്രതി രാഹുൽ പ്രജാപതിയുടെ കഴുത്തിൽ അടിക്കുകയായിരുന്നു. തുടർന്ന് ഗുതരമായി പരിക്കേറ്റ അയാൾ കൊല്ലപ്പെടുകയും പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രമേഷ് മാലിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കൽവ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അശോക് ഉതേകർ പറഞ്ഞു.