ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കെന്ന് വെല്ലുവിളി, പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്

ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കെന്ന് വെല്ലുവിളി, പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്
ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കെന്ന് വെല്ലുവിളി, പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്

ഹൈദരാബാദ്: മദ്യലഹരിയില്‍ പെട്രോള്‍ പമ്പിന് തീകൊളുത്താൻ ശ്രമിച്ച ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഏഴുമണിയോടെ സിഗരറ്റ് ലൈറ്ററുമായി നെച്ചാരത്തെ പെട്രോള്‍ പമ്പിലെത്തിയ ചിരാന്‍ എന്നയാളോട്,

തീവെക്കാന്‍ പോവുകയാണോയെന്ന് പമ്പിലെ ജീവനക്കാരിലൊരാള്‍ ചോദിച്ചപ്പോൾ അതേയെന്ന് മറുപടി നല്‍കുകയായിരുന്നു. ആ സമയം ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരനായ അര്‍ജുന്‍ വെല്ലുവിളിച്ചു. സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി ചിരാന്‍ തീകൊളുത്തുകയായിരുന്നു.

തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ രണ്ട് തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ പമ്പിലുണ്ടായിരുന്നു. തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.

Top