നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിലായി. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ALSO READ: ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

പകൽസമയത്ത് മുഖം മറച്ച് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ മോർഫ് ചെയ്ത വിഡിയോകളും ഇയാൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തെന്നും പരാതിയിൽ പറയുന്നു.നേരത്തെയും ഇയാളിൽനിന്ന് യുവതി അതിക്രമം നേരിട്ടിരുന്നെന്നും ശല്യം പതിവായതോടെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു എന്നും യുവതി പറഞ്ഞു. ഇതിനെ തുടർന്നാണ് അറസ്റ്റിലായതും.

Top