CMDRF

ആലപ്പുഴയില്‍ 38 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍

ആലപ്പുഴയില്‍ 38 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍
ആലപ്പുഴയില്‍ 38 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍

നൂറനാട് : ആലപ്പുഴയില്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു (41)വിനെയാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. നൂറനാട് സ്വദേശിയായ 38 കാരിയെ ഷൈജു പല തവണ പീഡനത്തിന് ഇരയാക്കിയത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ പ്രതി 2017 ല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച പ്രതി മദ്യം നല്‍കി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ എടുക്കുകയും ചെയ്തിരുന്നു. ചതി മനസിലാക്കിയതോടെ യുവതി ഇയാളെ അവഗണിച്ചു. എന്നാല്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ യുവതിയുടെ നഗ്‌ന വീഡിയോകള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top