CMDRF

പ്രണയാഭ്യർത്ഥനയ്ക്ക് പോയ യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയെ കാണാനാണ് യുവാവ് ചെന്നൈയിൽ എത്തിയത്

പ്രണയാഭ്യർത്ഥനയ്ക്ക് പോയ യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ
പ്രണയാഭ്യർത്ഥനയ്ക്ക് പോയ യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ

ചെന്നൈ: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ 26-കാരനാണ് വാഹന മോഷണക്കേസിൽ പിടിയിലായത്.

എൻജിനിയറിങ് ബിരുദധാരിയായ യുവാവ് ഓൺലൈൻ വഴിയാണ് പെൺസുഹൃത്തിനെ പരിചയപ്പെടുന്നത്. ചെന്നൈ അണ്ണാ നഗറിലുള്ള യുവതിയോട് പ്രണയാഭ്യർത്ഥന നടത്താനാണ് യുവാവ് ചെന്നൈയിൽ എത്തിയത്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മേൽവിലാസം വാങ്ങി യുവാവ് ചെന്നൈയിൽ എത്തിയത്. പ്രണയാഭ്യർഥന നടത്തിയതോടെ യുവതി അത് നിരസിച്ചു. നിരാശനായി തിരികെ പോകാനൊരുങ്ങിയപ്പോഴാണ് വാൻ തട്ടിയെടുത്തത്. തിരികെ നാട്ടിൽ പോകാൻ പണമില്ലാത്തത് കൊണ്ടാണ് വാൻ തട്ടിയെടുത്തതെന്നാണ് യുവാവിന്റെ വിശദീകരണം.

Also Read:ഭാര്യയെ ഭർത്താവ് മദ്യപിച്ച് ആക്രമിച്ചു; ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ

ബേക്കറിക്കു മുന്നിൽ സാധനങ്ങൾ ഇറക്കുന്നതിനായി നിർത്തിയിട്ട വാനാണ് യുവാവ് മോഷ്ടിച്ചത്. വാഹനവുമായി കടന്നു കളഞ്ഞ യുവാവ് ചെന്നൈ വിമാനത്താവളത്തിനുസമീപം എത്തിയപ്പോൾ തിരിച്ചുപോയി വീണ്ടും യുവതിയോട് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. തുടർന്ന് വാൻ അവിടെത്തന്നെ ഉപേക്ഷിച്ചതിനുശേഷം ബസിൽ അണ്ണാനഗറിൽ എത്തി. വാനുടമയുടെ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പെൺസുഹൃത്തിനെ തന്നെ വിവാഹം കഴിക്കാൻ സഹായിക്കണമെന്ന് ഇയാൾ തങ്ങളോട് അഭ്യർഥിച്ചതായും പൊലീസ് പറഞ്ഞു.

Top