മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വ്യാപാരിയായ യുവാവ് നിര്യാതനായി

ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകന്‍ സജീര്‍ തങ്കയത്തില്‍ (37) ആണ് മരിച്ചത്

മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വ്യാപാരിയായ യുവാവ് നിര്യാതനായി
മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വ്യാപാരിയായ യുവാവ് നിര്യാതനായി

മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയില്‍ നിര്യാതനായി. ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകന്‍ സജീര്‍ തങ്കയത്തില്‍ (37) ആണ് മരിച്ചത്.അഞ്ചുവര്‍ഷമായി ബഹ്‌റൈനിലുള്ള സജീര്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്‌സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാന്‍ പള്ളിക്ക് സമീപം സിരിയാനി ഹോട്ടല്‍ റോഡിലാണ് താമസിച്ചിരുന്നത്. സഹോദരന്‍ ഷമീറും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്‌സ് കച്ചവടം നടത്തുകയാണ്.

തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: ഫസീല. മകന്‍: ഒന്നാംക്ലാസ് വിദ്യാര്‍ഥി ബാസില്‍. സജീര്‍ അടുത്തമാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി മയ്യത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

Top