ഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനിലാണ് രാജ്യത്തെ നടുക്കിയ സംഭവം. നാവിക സേന ഉദ്യോഗസ്ഥനാണ് പുലര്‍ച്ചെ 3.30 ഓടെ ചോരയില്‍ കുളിച്ച നിലയില്‍ യുവതിയെ റോഡരികില്‍ കണ്ടത്. പിന്നീട് പോലീസില്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞ യുവതി ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി നാട്ടിലേക്ക് തിരികെ പോകാന്‍ തയ്യാറായിരുന്നില്ല. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.