CMDRF

ചാലക്കുടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ചാലക്കുടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ചാലക്കുടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

തൃശൂർ: ചാലക്കുടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ആൽബിൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നെടുമ്പാശ്ശേരി എയർപോർട്ടിലെ ജീവനക്കാരനാണ് മരിച്ച ആൽബിൻ.

Top