CMDRF

റിലീസിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം

റിലീസിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം
റിലീസിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം

ടുജീവിതമെന്ന സിനിമ ജനങ്ങള്‍ക്ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ആവേശം ചെറുതല്ല. റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കഴിഞ്ഞ മണിക്കൂറില്‍ 8.68 K ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്.

Top