CMDRF

പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മിയുടെ പ്രതിഷേധം; മുന്‍കരുതലുമായി ഡല്‍ഹി പൊലീസ്

പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മിയുടെ പ്രതിഷേധം; മുന്‍കരുതലുമായി ഡല്‍ഹി പൊലീസ്
പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മിയുടെ പ്രതിഷേധം; മുന്‍കരുതലുമായി ഡല്‍ഹി പൊലീസ്

ഡല്‍ഹി : ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മിയുടെ പ്രതിഷേധം നടക്കാനിരിക്കെ ഇത് തടയാന്‍ മുന്‍കരുതലുമായി ഡല്‍ഹി പൊലീസ്. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാണ്‍ മെട്രോ സ്റ്റേഷനും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.

അതിനിടെ പഞ്ചാബില്‍ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇതേസമയം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളില്‍ സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്രിവാള്‍ പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിനിടെ ഔദ്യോഗിക രേഖയില്‍ കഴിഞ്ഞ ദിവസം കെജ്രിവാള്‍ ഒപ്പിട്ടത് വ്യാജരേഖയാണോയെന്ന് പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top