CMDRF

റിയാ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ആമിർ

റിയാ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ആമിർ
റിയാ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ആമിർ

നടി റിയാ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. റിയാ ചക്രബർത്തി അവതരിപ്പിക്കുന്ന ടോക് ഷോ ആയ ചാപ്റ്റർ 2 ൽ അതിഥിയായി സംസാരിക്കുകയായിരുന്നു താരം. പുറത്തുവന്ന ഷോയുടെ പ്രമോയിലാണ് റിയയ്ക്കു മുന്നിൽ കണ്ണീർ വാർക്കുന്ന ആമിറിനെ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

താരപദവി, സിനിമകൾ, ചികിത്സ, പ്രശ്നങ്ങളെ എങ്ങനെ തരണംചെയ്യാം എന്നെല്ലാമാണ് ചാപ്റ്റർ 2-ന്റെ പുതിയ എപ്പിസോഡിൽ റിയയും ആമിർ ഖാനും ചർച്ച ചെയ്യുന്നത്. ആമിറിനെ കാണാൻ നല്ല ഭം​ഗിയുണ്ടെന്നാണ് റിയ ആദ്യം പറയുന്നത്. ഹൃത്വിക്കിന്റെയും സൽമാന്റെയും ഷാരൂഖിന്റേയുമൊന്നും സൗന്ദര്യത്തിനുമുന്നിൽ താൻ ഒന്നുമല്ല എന്നാണ് ഇതിന് ആമിർ മറുപടി പറഞ്ഞത്. തന്റെ ഫാഷന്റെ പേരിൽ ആളുകൾ തന്നെ കളിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുഃഖം, ബാലന്‍സ്, അപൂര്‍ണ തുടങ്ങിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തേക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോഴാണ് താരം വികാരാധീനനാകുന്നത്. റിയയെ താരം പ്രശംസിക്കുന്നതും കാണാം. പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ അസാമാന്യ ധൈര്യമാണ് താരം കാണിച്ചത് എന്നാണ് ആമിര്‍ പറയുന്നത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇപ്പോള്‍ തന്റെ കരിയറിന്റെ രണ്ടാം അധ്യായം തുടങ്ങിയിരിക്കുകയാണ് എന്നുമാണ് ആമിര്‍ മനസു തുറന്നത്.

അതുൽ കുൽക്കർണിയുടെ രചനയിൽ അദ്വൈത് ചന്ദൻ സംവിധാനംചെയ്ത് 2022-ൽ പുറത്തിറങ്ങിയ ലാൽ സിം​ഗ് ഛദ്ദയിലാണ് ആമിർ ഖാൻ അവസാനമായി വേഷമിട്ടത്. തുടർന്ന് സിനിമയിൽനിന്ന് തൽക്കാലം വിട്ടുനിൽക്കുകയാണ് അദ്ദേഹം.

2020-ൽ നടൻ സുശാന്ത് സിം​ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ മുൻ കാമുകികൂടിയായ റിയാ ചക്രബർത്തിയുടെ പേര് വാർത്തകളിൽ നിറയുന്നത്. സംഭവത്തിൽ റിയ അറസ്റ്റിലാവുകയും മുംബൈ ബൈക്കുള ജയിലിൽ കഴിയുകയുംചെയ്തിരുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകി എന്നതായിരുന്നു റിയക്കെതിരായ കേസ്.

Top