CMDRF

ആമിർ ഖാൻ തമിഴ് സിനിമയിലേക്ക്?

ന1995-ൽ പുറത്തിറങ്ങിയ 'ആതങ്ക് ഹി അടങ്ക്' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ച് സഹകരിക്കുകയാണെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

ആമിർ ഖാൻ തമിഴ് സിനിമയിലേക്ക്?
ആമിർ ഖാൻ തമിഴ് സിനിമയിലേക്ക്?

ചെന്നൈ: നടൻ ആമിർ ഖാൻ രജനികാന്തിൻറെ അടുത്ത ചിത്രമായ ‘കൂലി’ യിൽ അഭിനയിച്ചേക്കുമെന്ന് വാർത്ത. വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, 1995-ൽ അവസാനമായി പുറത്തിറങ്ങിയ ‘ആതങ്ക് ഹി അടങ്ക്’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ച് സഹകരിക്കുകയാണെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ലിയോയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രം പ്രതീക്ഷയോടെ കാത്തിരിക്കുതയാണ് തമിഴ് ചലച്ചിത്ര പ്രേമികൾ. ആരാധകരെ അമ്പരപ്പിച്ചായിരുന്നു ആമിർ ചിത്രത്തിലുണ്ടെന്ന വാർത്ത വരുന്നത്. ട്രാക്ക് ടോളിവുഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ആമിർ എത്തുന്നത് ഒരു ക്യാമിയോ റോളിലാണ് എന്നാണ് വിവരം.
അതേ സമയം കൂലിയിൽ മലയാളത്തിന്റെ യുവതാരവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നത്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടർ ലുക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.

Amir Khan

സി​ഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിൻ അവതരിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ശക്തമായൊരു കഥാപാത്രം ആകും ദയാൽ എന്നത് ഉറപ്പാണ്.38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനിൽ എത്തുന്ന ചിത്രം കൂടിയാണ് കൂലി. 1986 ൽ പുറത്തെത്തിയ മിസ്റ്റർ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്. സൺ പിക്ചേർസാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകൻ. അനിരുദ്ധ് ചിത്രത്തിൻറെ സംഗീതം നിർവഹിക്കും. അടുത്ത വർഷം ആദ്യം ചിത്രം തീയറ്ററുകളിൽ എത്തിയേക്കും.

Also Read:‘ചുരുൾ’ സിനിമ ട്രെയ്‌ലർ പുറത്ത് വിട്ടു

ജയിലർ ആണ് രജനികാന്തിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിലും കസറിയിരുന്നു. മോഹൻലാലും ശിവരാജ് കുമാറും അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ വർമൻ എന്ന നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകൻ ആയിരുന്നു. വേട്ടയ്യനാണ് അടുത്തതായി റിലീസ് പ്രഖ്യാപിച്ച രജനി ചിത്രം. ഒക്ടോബർ 10നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top