CMDRF

അമീറിന്റെ യൂറോപ്യ​ൻ പര്യടനമാരംഭിച്ചു

വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി തോബിയാസ് ബില്‍സ്റ്റോം സ്വീകരിച്ചു

അമീറിന്റെ യൂറോപ്യ​ൻ പര്യടനമാരംഭിച്ചു
അമീറിന്റെ യൂറോപ്യ​ൻ പര്യടനമാരംഭിച്ചു

ദോഹ:ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ യൂറോപ്യന്‍ പര്യടനത്തിന് തുടക്കമായി. ദോഹയില്‍നിന്ന് സ്വീഡനിലെ സ്റ്റോക്‌ഹോമിലെത്തിയ അമീറിനെ വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി തോബിയാസ് ബില്‍സ്റ്റോം സ്വീകരിച്ചു. സ്വീഡനിലെ ഖത്തര്‍ അംബാസഡര്‍ നാദിയ ബിന്‍ത് അഹമ്മദ് അല്‍ ഷീബി, ഖത്തറിലെ സ്വീഡിഷ് അംബാസഡര്‍ ഗൗതം ഭട്ടാചാര്യ എന്നിവര്‍ പങ്കെടുത്തു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഉന്നത സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. സ്വീഡന് പിന്നാലെ, നോര്‍വെ, ഫിന്‍ലന്‍ഡ് രാജ്യങ്ങളും അമീര്‍ സന്ദര്‍ശിക്കുന്നുണ്ട്.

Top