എഎപി-കോൺഗ്രസ് ചർച്ച; ചോദിച്ചത് തന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി

വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ബിഷ്ണോയ് സമുദായത്തിൻ്റെ എതിർപ്പിനെ തുടർന്ന് ഒക്ടോബർ അഞ്ചിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടുകയായിരുന്നു.

എഎപി-കോൺഗ്രസ് ചർച്ച; ചോദിച്ചത് തന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി
എഎപി-കോൺഗ്രസ് ചർച്ച; ചോദിച്ചത് തന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി

രിയാനയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് വിഭജനത്തെ ചൊല്ലി ആം ആദ്മി – കോൺഗ്രസ് സഖ്യ നീക്കം പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ.കോൺഗ്രസ് നേതാക്കൾ എഎപിക്ക് കൂടുതൽ സീറ്റുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണെന്നും എഎപി വൻ തോതിൽ സീറ്റുകൾ ജയിച്ചാൽ അത് തിരിച്ചടിയാകുമെന്നും കോൺഗ്രസ് നേതാക്കൾ ഭയക്കുന്നു.

അതേസമയം നിലവിലുള്ള സീറ്റ് വിഭജന ഫോർമുലയിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയാണെങ്കിൽ ഒക്ടോബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാകില്ലെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കുന്നത്. അതായത് എഎപി സംസ്ഥാനത്ത് 50 സീറ്റുകളിൽ മത്സരിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെപി സർക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളായ എഎപിയും കോൺഗ്രസും മുന്നോട്ട് പോകുന്നത്. അതേസമയം ലോക്സഭയിൽ ഇരു പാർട്ടികളും ഒന്നിച്ച് മത്സരിച്ചതിനെ തുട‍ർന്ന് ഇന്ത്യ മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കാനായിരുന്നു.

Also Read: വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ

വിഭജനത്തിലുടക്കി സീറ്റ് ചർച്ച

INDIA MUNNANI-SYMBOLIC IMAGE

സംസ്ഥാനത്ത് നിലവിൽ അഞ്ച് മുതൽ ഏഴ് സീറ്റുകളിൽ വരെ മത്സരിക്കാനാണ് എഎപി താത്പര്യപ്പെടുന്നത്. അതായത് 90 സീറ്റുള്ള സംസ്ഥാനത്ത് കഴിഞ്ഞ തവണ ഇരു പാർട്ടികളും സഖ്യത്തിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് 31 ഇടത്താണ് ജയിച്ചത്. എന്നാൽ എഎപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റിൽ മത്സരിച്ച എഎപി ഇവിടെ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ഇക്കുറി എഎപിക്ക് കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസ് ഒരുക്കമല്ല. അതുമാത്രമല്ല ലോക്സഭയിലെ മെച്ചപ്പെട്ട പ്രകടനവും കർഷകർ ബിജെപിക്ക് എതിരായതും വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും എല്ലാം മത്സര രംഗത്തേക്ക് എത്തുന്നതും കോൺഗ്രസ് ക്യാംപിൽ ഉയർന്ന ആത്മവിശ്വാസം നൽകുന്നുണ്ട്.

Also Read: ഹരിയാനയിൽ അധികാരം നേടും; കോൺഗ്രസ്

ഒടുവിലാര് നിൽക്കും?

ELECTION- SYMBOLIC IMAGE

സെപ്റ്റംബർ 12 ന് മുൻപ് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമ‍ർപ്പിക്കണം. നേരത്തെ വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ബിഷ്ണോയ് സമുദായത്തിൻ്റെ എതിർപ്പിനെ തുടർന്ന് ഒക്ടോബർ അഞ്ചിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടുകയായിരുന്നു.

Top