ഇ.ഡി എത്തിയത് തന്നെ അറസ്റ്റ് ചെയ്യാൻ; എ.എ.പി എം.എൽ.എ അമാനത്തുല്ലഖാൻ

ഇ.ഡി എത്തിയത് തന്നെ അറസ്റ്റ് ചെയ്യാൻ; എ.എ.പി എം.എൽ.എ അമാനത്തുല്ലഖാൻ
ഇ.ഡി എത്തിയത് തന്നെ അറസ്റ്റ് ചെയ്യാൻ; എ.എ.പി എം.എൽ.എ അമാനത്തുല്ലഖാൻ

ന്യൂഡൽഹി: ഇ.ഡി വീട്ടിലെത്തിയത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ അറസ്റ്റ് ചെയ്യാനാണെന്ന് എ.എ.പി എം.എൽ എ അമാനത്തുല്ലഖാൻ. 2016 മുതൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഇതിലൂടെ തന്നെയും തന്റെ പാർട്ടി അംഗങ്ങളെയും ഉപദ്രവിക്കുകയാണ് ഇ.ഡിയുടെ ശ്രമമെന്നും അമാനത്തുല്ലഖാൻ ആരോപിച്ചു.

തന്നെ അറസ്റ്റ് ചെയ്യാനായി ഇ.ഡി സംഘം രാവിലെ വീട്ടിൽ എത്തിയിട്ടുണ്ട്. അവർ അയച്ച ഓരോ നോട്ടീസുകൾക്കും ഞാൻ മറുപടി നൽകുകയോ അവരുടെ മുന്നിൽ ഹാജരാവുകയോ ചെയ്തിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്ത് ഞങ്ങളുടെ ജോലി തടസപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ രണ്ടു വർഷമായി അവർ തന്നെ നിരന്തരം കള്ളക്കേസുകളിൽ കുടുക്കി ഉപദ്രവിക്കുന്നു.

Also Read: വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവര്‍ ഭയം സൃഷ്ടിക്കുന്നു; രാഹുല്‍ ഗാന്ധി

ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങളാണ് ഇ.ഡി സൃഷ്ടിക്കുന്നത്. ഇത് തന്നെ മാത്രമല്ല പാർട്ടിയെയും സാരമായി ബാധിക്കുന്നുണ്ട്. പാർട്ടിയെ പൂർണമായി തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം ഇതിന്റെ ഭാഗമായി ഞങ്ങളുടെ മുഖ്യമന്ത്രിയെയും ഇ.ഡി ജയിലിലടച്ചിരുന്നു.

വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസ് തികച്ചും വ്യാജമാണ്. 2016 മുതൽ ഇ.ഡി ഈ കേസ് അന്വേഷിക്കുന്നുണ്ട് . ഇതുവരെ അഴിമതി ഇടപാടുകൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇ.ഡി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമാനത്തുല്ലഖാൻ പറഞ്ഞു.

Top