ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തര നീക്കങ്ങളുമായി എഎപി. നേതാക്കളുടെ അടിയന്തര യോഗം ഡൽഹിയിൽ ചേർന്നു. അൽപസമയത്തിനകം നേതാക്കൾ വാർത്താസമ്മേളനം നടത്തും. എഎപി നേതാക്കളായ സഞ്ജയ് സിങ്, ഗോപാൽറായ്, രാഘവ് ചദ്ധ, അതിഷി തുടങ്ങിയ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹിയിലെ മുഴുവൻ എംഎൽഎമാരെയും യോഗത്തിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.