CMDRF

പഞ്ചാബില്‍ സിറ്റിങ് എംഎല്‍എയെ പരാജയപ്പെടുത്തി എഎപിയുടെ മൊഹീന്ദര്‍ ഭഗത്; വിജയം 37,375 വോട്ടിന്

പഞ്ചാബില്‍ സിറ്റിങ് എംഎല്‍എയെ പരാജയപ്പെടുത്തി എഎപിയുടെ മൊഹീന്ദര്‍ ഭഗത്; വിജയം 37,375 വോട്ടിന്
പഞ്ചാബില്‍ സിറ്റിങ് എംഎല്‍എയെ പരാജയപ്പെടുത്തി എഎപിയുടെ മൊഹീന്ദര്‍ ഭഗത്; വിജയം 37,375 വോട്ടിന്

ജലന്ധര്‍: പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് മണ്ഡലത്തില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എഎപി നേതാവ് മൊഹീന്ദര്‍ ഭഗതിന് ജയം. 37,375 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ശീതള്‍ അംഗുരലിനെയാണ് പരാജയപ്പെടുത്തിയത്. മാര്‍ച്ചില്‍ എഎപിയില്‍നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ശീതള്‍. സിറ്റിങ് എംഎല്‍എ ആയിരുന്ന ശീതള്‍ പാര്‍ട്ടി മാറി രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

അതേസമയം കഴിഞ്ഞ വര്‍ഷം ബിജെപിയില്‍നിന്ന് എഎപിയിലേക്ക് കൂടുമാറിയ നേതാവാണ് മൊഹീന്ദര്‍ ഭഗത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ചുന്നി ലാല്‍ ഭഗതിന്റെ മകനാണ് അദ്ദേഹം. 2022ല്‍ ഇതേ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രണ്ട് ഘട്ടങ്ങളിലായി പഞ്ചാബിലെ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു.

2022ല്‍ എഎപി സ്ഥാനാര്‍ഥിയായിരുന്ന ശീതള്‍ അംഗുരല്‍ 4,253 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജലന്ധര്‍ വെസ്റ്റില്‍ ജയിച്ചിരുന്നു. ശീതള്‍ പാര്‍ട്ടി മാറിയതോടെ ഇവിടെ എഎപിയുടെ അഭിമാന പോരാട്ടം കൂടിയായി. മുഖ്യമന്ത്രി ഭഗവന്ത് മന്‍ മണ്ഡലത്തില്‍ താമസിച്ചാണ് പ്രചാരണം നടത്തിയത്. കോണ്‍ഗ്രസിനു വേണ്ടി സുരീന്ദര്‍ കൗര്‍ ആണ് സ്ഥാനാര്‍ഥിയായി ഉണ്ടായിരുന്നത്.

117 അംഗ നിയമസഭയില്‍ എഎപിക്ക് 90 സീറ്റാണുള്ളത്. കോൺഗ്രസിന് 13 ഉം ബിജെപിക്ക് രണ്ട് സീറ്റുമാണ് ഉള്ളത്.

Top