നിവിന്‍ പോളി അഭിനയിച്ച ആല്‍ബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗാനം അധികം വൈകാതെ തന്നെ രണ്ടുമില്യണ്‍ വ്യൂസിലേക്കെത്തും. അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കില്‍, വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നിവിന്‍ പോളിയെ ഈ ഗാനത്തില്‍ കാണാന്‍ സാധിക്കുക. ഗള്‍ഫില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തില്‍ നിവിന്റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്.
ഷാഹിന്‍ റഹ്‌മാന്‍, നിഖില്‍ രാമന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈന്‍ ചെയ്തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖില്‍ രാമന്‍, അസം മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.
ഹബീബീ ഡ്രിപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് ഷാഹിന്‍ റഹ്‌മാന്‍, വരികള്‍ രചിച്ച് ആലപിച്ചത് ഡബ്സി എന്നിവരാണ്. റിബിന്‍ റിച്ചാര്‍ഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നതും. ഏതായാലും നിവിന്‍ പോളി ആരാധകര്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍, കലാസംവിധാനം – മുകേഷ് എം ഗോപി, സ്റ്റില്‍സ് – ജസീം എന്‍ കേ, വസ്ത്രാലങ്കാരം – കോസ്റ്റുംസ് ഇന്‍ ദുബായ്, സെനി വേണുഗോപാലന്‍, സ്‌റ്റൈലിസ്റ്റ് – ബിന്ധ്യ നെല്‍സണ്‍.