സിഡ്നി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാഴ്ത്തി മുന്‍ ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ഈ മാസം 22നാണ് ഓസ്ട്രേലിയയും ഇന്ത്യയും നേര്‍ക്കുനേര്‍ വരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ സംഘങ്ങളായാണ് ഓസ്ട്രേലിയയില്‍ എത്തുന്നത്. വിരാട് കോലി അടക്കമുള്ള താരങ്ങളുടെ ആദ്യ സംഘം ഓസ്ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് പന്തിനെ വാഴ്ത്തി ഫിഞ്ച് രംഗത്തെത്തിയത്.
Also Read:‘ഇന്ത്യന്‍ ക്രിക്കറ്റിനായി സഞ്ജു ചെയ്യുന്ന കാര്യങ്ങളെല്ലാം വെറും തുടക്കം മാത്രം’; ഗൗതം ഗംഭീര്‍
അതോടെപ്പൊം ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ കുറിച്ചും ഫിഞ്ച് പറയുന്നുണ്ട്. ഫിഞ്ചിന്റെ വാക്കുകള്‍… ”അലക്‌സ് കാരിയും റിഷഭ് പന്തും ആയിരിക്കും പ്രധാനം എന്ന് ഞാന്‍ കരുതുന്നു, രണ്ട് വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം വളരെ നിര്‍ണായകമായിരിക്കും. രണ്ട് ഫാസ്റ്റ് ബൗളിംഗ് ആക്രമണങ്ങളും വളരെ മികച്ചതാണ്. ടോപ്പ് ഓര്‍ഡറിനെ വീഴ്ത്താനുള്ള കരുത്തി ഇരു ടീമിലേയും ബൗളര്‍മാര്‍ക്കുണ്ട്. എന്നാല്‍ ആറാം നമ്പറില്‍ കളിക്കുന്ന പന്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും.” ഫിഞ്ച് പറഞ്ഞു.