CMDRF

‘എടാ മോനെ ഫഹദേ! ശെന്തുവാടോ താന്‍! എന്തൊരു ഭീകര പെര്‍ഫോമന്‍സ്’; ആവേശത്തില്‍ കയ്യടിച്ച് കീര്‍ത്തി സുരേഷ്

‘എടാ മോനെ ഫഹദേ! ശെന്തുവാടോ താന്‍! എന്തൊരു ഭീകര പെര്‍ഫോമന്‍സ്’; ആവേശത്തില്‍ കയ്യടിച്ച് കീര്‍ത്തി സുരേഷ്
‘എടാ മോനെ ഫഹദേ! ശെന്തുവാടോ താന്‍! എന്തൊരു ഭീകര പെര്‍ഫോമന്‍സ്’; ആവേശത്തില്‍ കയ്യടിച്ച് കീര്‍ത്തി സുരേഷ്

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. സിനിമാപ്രേമികള്‍ക്ക് പുറമെ സിനിമാ മേഖലയില്‍ നിന്ന് തന്നെ നിരവധിപ്പേര്‍ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് കീര്‍ത്തി സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്.

‘എടാ മോനെ ഫഹദേ! ശെന്തുവാടോ താന്‍! എന്തൊരു ഭീകര പെര്‍ഫോമന്‍സ്’ എന്നാണ് കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ കുറിച്ചത്. ജിത്തു മാധവന്റെ സംവിധാന മികവിനെയും സജിന്‍ ഗോപുവിന്റെ അമ്പാനായുള്ള പ്രകടനത്തെയുമെല്ലാം കീര്‍ത്തി പ്രകീര്‍ത്തിച്ചു. സുഷിന്‍ ശ്യാമിന്റെ സംഗീതം ഇനി തന്റെ പ്ലേലിസ്റ്റില്‍ ഉണ്ടാകുമെന്നും കീര്‍ത്തി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. ബോക്‌സ്ഓഫീസില്‍ 150 കോടിയിലധികം രൂപയാണ് സിനിമ നേടിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

Top