CMDRF

‘ധോണിയെ നേരത്തെ ബാറ്റിങ്ങിനിറക്കണം’; നിര്‍ദേശവുമായി ഡി വില്ലിയേഴ്സ്

‘ധോണിയെ നേരത്തെ ബാറ്റിങ്ങിനിറക്കണം’; നിര്‍ദേശവുമായി ഡി വില്ലിയേഴ്സ്
‘ധോണിയെ നേരത്തെ ബാറ്റിങ്ങിനിറക്കണം’; നിര്‍ദേശവുമായി ഡി വില്ലിയേഴ്സ്

ചെന്നൈ: ചെന്നൈ സൂപ്പര്‍ താരം എം എസ് ധോണിയെ നേരത്തെ ബാറ്റിങ്ങിനിറക്കണമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡി വില്ലിയേഴ്സ്. മികച്ച ഫിനിഷറായ ധോണി ചെന്നൈയുടെ അവസാന ഓവറുകളില്‍ ക്രീസിലെത്തി ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. ശേഷിക്കുന്നത് ഒരു പന്താണെങ്കിലും ഒരു ഓവറാണെങ്കിലും ധോണി ബാറ്റിങ്ങിനിറങ്ങാനാണ് ആരാധകര്‍ കാത്തിരിക്കുന്നതും.

എല്ലാ മത്സരങ്ങളിലും നോട്ട് ഔട്ടും. ഇപ്പോഴും പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുക്കുന്ന ധോണിക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കണമെന്ന് നിര്‍ദേശങ്ങള്‍ ഉയരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നൈയ്ക്ക് നിര്‍ദേശവുമായി മുന്‍ ആര്‍സിബി താരം കൂടിയായ എബി ഡി വില്ലിയേഴ്സ് രംഗത്തെത്തിയത്.

‘ധോണി ഇപ്പോള്‍ അധികം ക്രിക്കറ്റ് കളിക്കാറില്ലെന്ന് എനിക്ക് മനസ്സിലാകും. അദ്ദേഹം വരുന്നു, ഐപിഎല്ലിന് വേണ്ടി മാത്രം ഒരുങ്ങുന്നു, അത് മാത്രം കളിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മികച്ച ഫോമിലല്ലെന്ന് കരുതിയാവാം അവസാന ഓര്‍ഡറുകളില്‍ ബാറ്റുചെയ്യുന്നത്. ഒരുപക്ഷേ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് കരുതിയുമാവാം’, ഡി വില്ലിയേഴ്സ് പറയുന്നു.

Top