ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ടയറുകൾക്കൊണ്ട് റോഡിലെ കുഴികൾ ഇല്ലാതാകാം; പദ്ധതിയുമായി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ടയറുകൾക്കൊണ്ട് റോഡിലെ കുഴികൾ ഇല്ലാതാകാം; പദ്ധതിയുമായി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ടയറുകൾക്കൊണ്ട് റോഡിലെ കുഴികൾ ഇല്ലാതാകാം; പദ്ധതിയുമായി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി

കു​വൈ​ത്ത് സി​റ്റി: ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ റീ​സൈ​ക്ലി​ങ് ചെ​യ്ത് റോ​ഡി​ലെ കു​ഴി​ക​ൾ അടയ്ക്കാനുള്ള പദ്ധതിയുമായി കുവൈത്ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി കാ​ര്യ സ​മി​തി വി​വി​ധ സ​ർക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ച​ർച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യി എ​ൻ​ജി​നീ​യ​ർ ആ​ലി​യ അ​ൽ ഫാ​ർ​സി പ​റ​ഞ്ഞു. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന ട​യ​റു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശി​ല്പ​ശാ​ല​യി​ലാ​ണ് ആ​ശ​യം ഉ​യ​ർ​ന്നു​വ​ന്ന​ത്.

പൊ​തു – സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ‍ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. രാ​ജ്യ​ത്ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ട​യ​റു​ക​ളാ​ണ് വ​ർ​ഷം​തോ​റും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. അ​വ സം​സ്ക​രി​ച്ചെ​ടു​ക്കു​ക വ​ഴി റോ​ഡു​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു​ള്ള റ​ബ​ർ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നേ​ര​ത്തെ പ​രീ​ക്ഷ​ണാ​ർ​ഥം റോ​ഡു​ക​ൾ ടാ​ർ ചെ​യ്യു​ന്ന​തി​നാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്ത്​ വ്യാ​പി​ച്ചു​കി​ട​ന്നി​രു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ട​യ​റു​ക​ൾ പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യും ഉ​യ​ർത്തു​ന്നു​ണ്ട്. വേ​ന​ൽ കാ​ല​ങ്ങ​ളി​ൽ ട​യ​ർ കൂ​മ്പാ​ര​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.

Top