അബ്ദുള്‍ റഹീമിൻെറ മോചനം; ദയാ ധനം ഒന്നര കോടി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി

അബ്ദുള്‍ റഹീമിൻെറ മോചനം; ദയാ ധനം ഒന്നര കോടി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
അബ്ദുള്‍ റഹീമിൻെറ മോചനം; ദയാ ധനം ഒന്നര കോടി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദയാധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. വൈകാതെ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് നൽകും. ഇതിനുശേഷമായിരിക്കും മറ്റു തുടര്‍ നടപടികളുണ്ടാകുക.

ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകിട്ടാണ് റഹീമിന്‍റെ പവർ ഓഫ് അറ്റോർണിയായ സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന സത്യവാങ്മൂലവും റഹീമിന്‍റെ കുടുംബം ഇന്ന് രാവിലെ എംബസിയിലെത്തിച്ചു.

അതേസമയം തന്നെ റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽനിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ പരിശോധിച്ചതിന്ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു തുടർനീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.

Top