ക്വട്ടേഷൻ സംഘത്തിനെതിരെയുള്ള പോരാട്ടം ആത്മാർത്ഥമാണെങ്കിൽ ബിജെപിയിലേക്ക് സ്വാഗതമെന്ന് അബ്ദുള്ളക്കുട്ടി

ക്വട്ടേഷൻ സംഘത്തിനെതിരെയുള്ള പോരാട്ടം ആത്മാർത്ഥമാണെങ്കിൽ ബിജെപിയിലേക്ക് സ്വാഗതമെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂർ : ക്വട്ടേഷൻ സംഘത്തിനെതിരേയുള്ള പോരാട്ടം ആത്മാർഥമാണെങ്കിൽ മനു തോമസിന് ബി.ജെ.പി.യിലേക്ക് സ്വാഗതമെന്ന് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കെതിരേ മനു തോമസിന് ബി.ജെ.പി.യിൽനിന്ന് പോരാടാമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനു തോമസ് ഉന്നയിച്ചത് വളരെ ഗൗരവമായ കാര്യമാണ്. ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കു പിന്നിൽ സി.പി.എമ്മിന്റെ കണ്ണൂർ ലോബിയുടെ ചിലരുണ്ട്. കേന്ദ്ര ഏജൻസി അക്കാര്യം അന്വേഷിക്കണം. കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന് സി.പി.എമ്മിലെ ഒരു ലോബിയുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. അതുകൊണ്ട് മനു തോമസ് പിണറായി വിജയനും ജയരാജനും കത്തെഴുതിയിട്ട് കാര്യമില്ല.

Top