വ്യത്യസ്ത അവധി പ്രഖ്യാപനവുമായി ആല്‍ഫാന്യൂമറോ

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു 'ബര്‍ത്ത്‌ഡേ പ്ലസ് വണ്‍'

വ്യത്യസ്ത അവധി പ്രഖ്യാപനവുമായി ആല്‍ഫാന്യൂമറോ
വ്യത്യസ്ത അവധി പ്രഖ്യാപനവുമായി ആല്‍ഫാന്യൂമറോ

വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്തമായ അവധികള്‍ നല്‍കുന്ന കമ്പനികളെ പറ്റി നമ്മൾക്കറിയാം. അങ്ങനെയൊരു വെറൈറ്റി അവധിയാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ആല്‍ഫാന്യൂമറോ എന്ന കമ്പനിയുടെ സ്ഥാപകനായ അഭിജിത്ത് ചക്രവര്‍ത്തിയാണ് ‘ബര്‍ത്ത്‌ഡേ പ്ലസ് വണ്‍’ അവധി പ്രഖ്യാപനത്തിന് ആളുകളുടെ കയ്യടി നേടുന്നത്. ഇത് പ്രകാരം കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും പ്രതിവര്‍ഷം രണ്ട് ജന്മദിന അവധി ലഭിക്കും. ഒരു അവധി സ്വന്തം ജന്മദിനം ആഘോഷിക്കാനുള്ളതാണെങ്കില്‍ മറ്റൊന്ന് പ്രിയപ്പെട്ടവരുടെ ജന്മദിനം കൊണ്ടാടുന്നതിനുള്ളതാണ്.

ALSO READ: 2 വർഷത്തിനുള്ളിൽ എയർ ഇന്ത്യയിലേക്ക് എത്തിയത് 9,000 ജീവനക്കാർ

ടോക്‌സിക്കായ തൊഴിലിടങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വേറിട്ട അവധി ആഘോഷവുമായി ആല്‍ഫാന്യൂമറോ എത്തുന്നത്. പുതിയ നിയമപ്രകാരം മറ്റ് അവധികളെ ബാധിക്കാത്ത തരത്തില്‍ ആല്‍ഫാന്യൂമറോയിലെ ജീവനക്കാര്‍ക്ക് ജന്മദിനത്തില്‍ അവധിയെടുക്കാന്‍ സാധിക്കും എന്ന് അഭിജിത്ത് ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പണ്ട് താന്‍ ബോസിനോട് ജന്മദിനത്തിന് അവധി ചോദിച്ചപ്പോള്‍ താന്‍ എന്തോ കുറ്റം ചെയ്തപോലെ തന്നെ നോക്കിയ ബോസ്സിന്റെ കഥയും അഭിജിത്ത് ലിങ്ക്ഡ്ഇന്‍ കുറിപ്പില്‍ പങ്കുവെച്ചു. നിരവധി കമന്റുകള്‍ക്കൊപ്പം തന്നെ അഭിനന്ദന പ്രവാഹമാണ് അഭിജിത്ത് ചക്രവര്‍ത്തിക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top