അബുദാബി: ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ നഹ്‌യാന് സ്വീകരണം നല്‍കി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി . ചൊവ്വാഴ്ച ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്.ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളില്‍ പരസ്പര താല്‍പര്യത്തോടെയുള്ള സംയുക്ത സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ആയിരുന്നു ഇരുവരും ചര്‍ച്ച ചെയ്തത്.
തുടര്‍ന്ന് അമീരി ദിവാനില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെയും വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെയും ആശംസകള്‍ അദ്ദേഹം ഖത്തര്‍ അമീറിനെ അറിയിച്ചു.തിരിച്ച് ഖത്തര്‍ അമീറും ആശംസകള്‍ നേര്‍ന്നു.
അബുദാബി കിരീടാവകാശിയുടെ കോടതി ചെയര്‍മാന്‍ ശൈഖ ഖലീഫ ബിന്‍ തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്‌യാന്‍, നിക്ഷേപകാര്യ മന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദി, സഹ മന്ത്രി ഖലീഫ ഷഹീന്‍ അല്‍ മറാര്‍, എക്‌സിക്യൂട്ടിവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖാല്‍ദൂന്‍ ഖലിഫ അല്‍ മുബാറക്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ടൂറിസം ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ യു.എ.ഇ ഭരണകൂടവും ജനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.