CMDRF

സ്മാര്‍ട്ട് റോബോട്ടിനെ പുറത്തിറക്കി അബുദബി പൊലീസ്

സ്മാര്‍ട്ട് റോബോട്ടിനെ പുറത്തിറക്കി അബുദബി പൊലീസ്
സ്മാര്‍ട്ട് റോബോട്ടിനെ പുറത്തിറക്കി അബുദബി പൊലീസ്

ബുദബി: പൊതുജനങ്ങളിലെ ട്രാഫിക് അവബോധം വര്‍ധിപ്പിക്കാനും യാത്രക്കാരെ സന്തോഷിപ്പിക്കാനും സ്മാര്‍ട്ട് റോബോട്ടിനെ പുറത്തിറക്കി അബുദബി പൊലീസ്. ട്രാഫിക് ബോധവത്കരണ മേഖലകളിലെ ഉപയോഗത്തിനായാണ് അബുദബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്കൊപ്പമുള്ള സ്മാര്‍ട്ട് റോബോട്ടിനെ പുറത്തിറക്കിയിരിക്കുന്നത്. പൊതുജനങ്ങളുമായി സംവദിക്കാനും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഇത് സഹായിക്കും. മനുഷ്യശരീരത്തിന് സമാനമായ ഘടനയുള്ള ഒരു സ്മാര്‍ട്ട് റോബോട്ടിനെയാണ് അബുദബി പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.

സംശയങ്ങള്‍ ചോദിച്ചാല്‍ ചോദ്യങ്ങള്‍ക്ക് റോബോട്ടിന് ഉത്തരം നല്‍കാന്‍ കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താന്‍ കഴിയും. സ്‌കൂള്‍ ബസില്‍ ‘സ്റ്റോപ്പ്’ ചിഹ്നം നീട്ടിയാല്‍ നിര്‍ത്തുന്നതിന്റെ ആവശ്യകത എന്നിങ്ങനെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കും. ഈ നൂതന സാങ്കേതിക വിദ്യ പൊലീസിലും സുരക്ഷാ പ്രവര്‍ത്തനങ്ങളിലും നിരവധി മാറ്റങ്ങളുണ്ടാക്കുമെന്നും മികച്ച ഫലം ചെയ്യുമെന്നും ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി ചൂണ്ടിക്കാട്ടി.

സ്മാര്‍ട്ട് റോബോട്ടിനെ ഡിജിറ്റല്‍ അവബോധ ട്രാഫിക് വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനും ട്രാഫിക് ഉപദേശം നല്‍കാനും ഉപയോഗിക്കാം. അബുദബി പൊലീസിന്റെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഈ റോബോട്ട് ഡയറക്ടറേറ്റില്‍ നിന്നുള്ള ദേശീയ കേഡര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടര്‍ ഓഫ് ട്രാഫിക് ആന്‍ഡ് അബ്ദുല്ല അല്‍ മഹൈരി പറഞ്ഞു. വിവിധ ഇവന്റുകള്‍, എക്‌സിബിഷനുകള്‍, ഡ്രൈവര്‍മാര്‍, റോഡ് ഉപയോക്താക്കള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരെ ട്രാഫിക് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ബോധവത്കരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.

Top