അബൂദബി: സമൂഹമാധ്യമമായ എക്സില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ മലയാളത്തില്‍ പങ്കുവെച്ച് അബുദബി പൊലീസ്. ഡ്രൈവര്‍മാര്‍ പതിവായി ചെയ്യേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള എക്‌സ് വിഡിയോയിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കുപുറമേ മലയാളത്തിലും നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അബൂദബിയില്‍ ഏറെയുള്ള മലയാളികളെ കൂടി ലക്ഷ്യംവെച്ചാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കു ന്നുവെന്നാണ് വിഡിയോയില്‍ പറയുന്നത്. കാറിന്റെ ടയറുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക, ടയറുകളില്‍ വിള്ളലുകളോ അസാധാര ണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക, ടയറുകളുടെ കാലാവധി പരിശോധിക്കുക എന്നിങ്ങ നെയാണ് നിര്‍ദേശങ്ങള്‍.