ബെംഗളൂരു: കർണാടകയിലെ തുമകുരുവിലാണ് ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടത്. രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞുമടക്കം ആറ് പേരും തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
എട്ടിനഹള്ളി സ്വദേശികളായ നാഗഭൂഷൻ റെഡ്ഡി, ഭാര്യ സിന്ധു, എട്ട് വയസ്സുള്ള മകൻ വേദാംശ്, സിന്ധുവിന്‍റെ അച്ഛൻ ജനാർദ്ദനറെഡ്ഡി എന്നിവരാണ് മരിച്ചത്. അതേസമയം ഇവർ സഞ്ചരിച്ച കാറിലുണ്ടായിരുന്ന ഡ്രൈവറും അഞ്ച് വയസ്സുള്ള കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
Also Read: എം പോക്സിൽ ആശങ്ക വേണ്ട; ആശുപത്രികളിൽ പ്രത്യേക സജ്ജീകരണം
രാത്രി ഒമ്പത് മണിയോടെയാണ് തുമകുരുവിലെ മധുഗിരി താലൂക്കിൽ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ സിദ്ധഗംഗ, നാഗരാജു എന്നിവരും മരിച്ചു. നിലവിൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.